---
title: "കൈക്കോട്ടുമായി ജനപ്രതിനിധി രംഗത്ത്; അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി"
english_title: "Kelakam Panchayat Member Clears 8 Waterlogging Points on Adakkathodu Kariyamkaap Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372454/  kelakam-abdul-salam-clears-waterlogging-adakkathodu-kariyamkaap-road"
published_at: "2026-07-15T09:43:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5715d29da62_bac8d806-57e5-462a-9b2d-f3fe1745ef5c.jpeg"
keywords: ["Kelakam Panchayat", "Adakkathodu Road", "Kariyamkaap"]
---

# കൈക്കോട്ടുമായി ജനപ്രതിനിധി രംഗത്ത്; അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി

> **Lead Summary:** **കേളകം: **തുടർമഴയിൽ ചേറും ചെളിയും നിറഞ്ഞ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദുരിതമായിരുന്ന അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി ഗതാഗതം സുഖമമാക്കി കേളകം പഞ്ചായത്ത് നാരങ്ങത്തട്ട് വാർഡ് മെമ്പർ കെ.എ അബ്ദുൽ സലാം.

## Article Content

**കേളകം: **തുടർമഴയിൽ ചേറും ചെളിയും നിറഞ്ഞ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദുരിതമായിരുന്ന അടക്കാത്തോട്-കരിയം കാപ്പ് റോഡിലെ വെള്ളക്കെട്ട് നീക്കി ഗതാഗതം സുഖമമാക്കി കേളകം പഞ്ചായത്ത് നാരങ്ങത്തട്ട് വാർഡ് മെമ്പർ കെ.എ അബ്ദുൽ സലാം.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡിലെ എട്ട് ഇടങ്ങളിലായി വലിയ വെള്ളക്കെട്ടും മൺകൂനയും രൂപപ്പെട്ടിരുന്നു. ഇതുമൂലം വാഹന ഗതാഗതം ഏറെ ബുദ്ധിമുട്ടി. കാൽനട യാത്രക്കാർ, പ്രത്യേകിച്ച് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് റോഡിലൂടെ പോകാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.

നാട്ടുകാരിൽ നിന്ന് പരാതികൾ ഉയർന്നെങ്കിലും ഉടൻ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ അബ്ദുൽ സലാം കൈക്കോട്ടുമായി നേരിട്ട് രംഗത്തെത്തിയത്. എട്ട് ഇടങ്ങളിലെയും ചെളിയും മണ്ണും നീക്കി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ഒരുക്കിയതോടെ റോഡിലെ ഗതാഗതം പൂർവസ്ഥിതിയിലായി.

ജനപ്രതിനിധി തന്നെ കൈക്കോട്ടുമായി ഇറങ്ങിയത് നാട്ടുകാർക്ക് വലിയ ആശ്വാസമായി. ജനപ്രതിനിധിയുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372454/  kelakam-abdul-salam-clears-waterlogging-adakkathodu-kariyamkaap-road)